Sunday, October 19, 2008

പ്രശ്നം 3: സനാതന ധര്‍മത്തില്‍ എന്ത് കൊണ്ടു ശവ ശരീരം ദഹിപ്പിക്കുന്നു ?

വളരേ നല്ല ചോദ്യം .. മറ്റു എല്ലാ മതസ്ഥരും ശവ ശരീരം മണ്ണില്‍ കുഴിച്ചു മൂടുന്നു . എന്നാല്‍ ഹിന്ദു മതം മാത്രം വ്യത്യസ്തമായി ശവ ശരീരത്തെ ചാമ്പല്‍ ആക്കി പുണ്യ നദികളില്‍ ഒഴുക്കുന്നു ഇതിന് പിന്നില്‍ ഉള്ള തത്വം ?

ഇതിനുള്ള ഉത്തരം പറയുന്നതിന് മുന്പ് നമ്മള്‍ ആദ്യം ഹിന്ദു മതത്തില്‍ ശരീരത്തിനു ഉള്ള പ്രാധാന്യം എന്ത് എന്ന് മനസ്സിലാക്കണം. ഏതൊരു മനുഷ്യനും ഏറ്റവും സ്നേഹിക്കുന്ന വസ്തുവാണ് സ്വന്തം ശരീരം . ഏറ്റവും പ്രാധാന്യം കൊടുക്കുന്നതും ശരീരത്തിന് തന്നെ . കൌമാരം ആകുന്നതോടെ ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ എല്ലാ മനുഷ്യരും സ്വന്തം ശരീരത്തിലേയ്ക്ക് ശ്രദ്ധ വച്ച് തുടങ്ങുന്നു . ശരീരം മുഴുവന്‍ സ്വന്തമായ ഭാവന ഉപയോഗിച്ചും , പലരേയും അനുകരിച്ചും പല രീതിയില്‍ അലങ്കരിക്കുന്നു. എന്നാല്‍ ആരും തന്നെ തന്‍റെ ഭഗവത് സ്വരൂപമായ ആത്മാവിനെ അലങ്കരിക്കാന്‍ മെനക്കെടുന്നില്ല .


നാം എല്ലാം എത്ര അഹങ്കാരത്തോടെയാണ് നാം നമ്മുടെ ശരീരത്തിനെ കാണുന്നത് ? നീ ചെറിയവന്‍ .. ഞാന്‍ പോക്കമുള്ളവന്‍. നീ മെലിഞ്ഞവള്‍, ഞാന്‍ സുന്ദരി . എന്നാല്‍ സത്യം എന്താണ് ? ഇത്ര വൃത്തികെട്ട ഒരു വസ്തു ഈ ഭൂമിയില്‍ ഉണ്ടോ ? ശരീരത്തെ പോലെ ?


നവദ്വാരത്തിലൂടെയും മലം വമിക്കുന്ന വ്യക്തികളാണ് സ്വന്തം ശരീരത്തെ ഓര്‍ത്തു അഭിമാനിക്കുന്നത്. 2 കണ്ണ് , 2 ചെവി , മൂക്ക് , വായ , മൂത്ര ദ്വാരം , മലദ്വാരം, ത്വക്ക് .. ഇവയില്‍ എല്ലാം നമ്മള്‍ മലം വമിക്കുന്നു . കണ്ണിലെ പീള അല്ലെങ്കില്‍ പഴുപ്പ് , ചെവിക്കായം , തുപ്പല്‍ ,മൂക്കിള , വിയര്‍പ്പ് , മലം , മൂത്രം ഇവയെല്ലാം 24 മണിക്കൂറും വമിച്ചു കൊണ്ടിരിക്കുന്ന ഒരു ദുര്‍ഗന്ധ പേടകം ആണ് നമ്മുടെ ശരീരം .ആ ശരീരത്തിനെ ആണ് നമ്മള്‍ അമൂല്യമായി കരുതി അഭിമാനിക്കുന്നത്


ആത്മാവിനെ അലങ്കരിക്കാനുള്ള ഒരേ ഒരു മാര്‍ഗ്ഗം ആണ് "പ്രേമം" എന്ന് സനാതന ധര്‍മം പറയുന്നു . വെറും പ്രേമം അല്ല, നിഷ്കാമമായ പ്രേമം . അത് ആര്‍ക്ക് ഉണ്ടാകുന്നു, അവര്‍ ആണ് ആത്മസ്വരൂപികള്‍ . സാധാരണ മനുഷ്യര്‍ക്ക്‌ ഉണ്ടാകുന്ന എല്ലാ പ്രേമങ്ങളും കാമ്യ പ്രേമങ്ങള്‍ ആണ് അവര്‍ ദൈവത്തോടും കാമ്യ പ്രേമം ശീലിക്കുന്നു . ഉദാഹരണത്തിന് , ഞാന്‍ പരീക്ഷ പാസായാല്‍ 3 തേങ്ങ ഉടയ്ക്കാം എന്നത് കാമ്യ പ്രേമം ആണ് ഇതല്ലാതെ നിഷ്കാമ ഭക്തിയോടെ ഭഗവാനെ ഉപാസിക്കുന്നവര്‍ക്ക് മാത്രം ഉള്ളതാണ് ആത്മാലങ്കാരം.


വിശ്വസുന്ദരി മത്സരങ്ങളും ഫാഷന്‍ ഷോ കളും ഭാരതീയം അല്ല എന്ന് പറയുന്നതിന്റെ പൊരുള്‍ ഇപ്പോള്‍ പിടികിട്ടികാണുമല്ലോ . അവയില്‍ പലതും ശരീരത്തിനോ അല്ലെങ്കില്‍ അതിന്‍റെ അലങ്കാരത്തിനോ പ്രാധാന്യം കൊടുക്കുന്നവയാണ് . എന്നാല്‍ ഭാരതീയ കലകള്‍ ആകട്ടെ പൂര്‍ണമായും ആത്മ സാക്ഷല്‍കാരത്തിനുള്ള ഭക്തി രസ പ്രധാനമായതാണ്

മനുഷ്യരുടെ പുറം മോടിക്കും , മേക്കപ്പ്‌ നും , തലയില്‍ ഡൈ അടിക്കുന്നതിനും ഭാരതത്തിലെ ഒരു പ്രമുഖ സന്യാസി പറഞ്ഞ ഒരു ഉദാഹരണം പ്രസിദ്ധമാണ്

ഒരിക്കല്‍ ഒരു വ്യവസായി പുതിയ കാര്‍ വാങ്ങുവാനായി തന്‍റെ പഴയ കാര്‍ വില്‍ക്കാന്‍ തീര്‍മാനിച്ചു. അതിനായി അദ്ദേഹം ഒരു കാര്‍ ഡീലറെ സമീപിച്ചു. വിരുതനായ ഡീലര്‍ ആ കാറിന്റെ ഓഡോമീറ്റര്‍ കുറച്ചു , നല്ല പെയിന്റ് അടിച്ചു തരാം അപ്പോള്‍ നല്ല വില കിട്ടും എന്ന് വ്യവസായിയോട് പറഞ്ഞു . വ്യവസായിയും സമ്മതിച്ചു. എന്നാല്‍ പെയിന്റ് അടി കഴിഞ്ഞതോടെ വ്യവസായി പറഞ്ഞു ഇനി എന്തിനാ ഞാന്‍ പുതിയ കാര്‍ വാങ്ങുന്നത് . എനിക്ക് ഇതു തന്നെ മതി എന്ന് . ഓഡോമീറ്റര്‍ മാറ്റിയത് കൊണ്ടോ പെയിന്റ് അടിച്ചത് കൊണ്ടോ കാര്‍ പുതിയതാവുമെന്നു വിശ്വസിച്ച വ്യവസായിയെ പോലെ ആണ് നമ്മള്‍ എല്ലാവരും പുറംമോടി കണ്ടു മയങ്ങുന്നത്‌


ഒരു കൊച്ചുകുട്ടി ഒരു ഫോട്ടോയും ആയി മുത്തച്ഛന്റെ അടുത്ത് വരുന്നു . കുട്ടി ചോദിക്കുന്നു " ഈ ഫോട്ടോയില്‍ ആരാ മുത്തച്ചാ "
മുത്തച്ഛന്‍ പറയുന്നു : " ഇതു ഞാന്‍ തന്നെയാ മോനേ "

കുട്ടി : " പക്ഷെ ഇതിന് മുത്തച്ഛനെ പോലെ വെളുത്തമുടിയോ ചുളിഞ്ഞ തൊലിയോ ഇല്ലല്ലോ പിന്നെ എങ്ങനെയാണ് മുത്തച്ഛന്‍ ആകുക ?"

മുത്തച്ഛന്‍ : അതിന് ഇതു എന്റെ ചെറുപ്പത്തിലെ ഫോട്ടോ അല്ലെ , അന്നത്തെ ശരീരം അല്ല എനിക്ക് ഇപ്പോള്‍ പക്ഷെ ഇതു ഞാന്‍ തന്നെ


ഇതില്‍ നിന്നു നമുക്കു ഒന്നു മനസ്സിലാക്കാം , ശരീരം എന്നത് " ഞാന്‍ " അല്ല . ആത്മാവ് മാത്രമാണ് " ഞാന്‍ " ആ ആത്മാവ് നഷ്ടപ്പെട്ടാല്‍ പിന്നെ ശരീരം കുഴിച്ചിടുന്നതിലും അവിടെ പേരു എഴുതി വയ്ക്കുന്നതിലും എന്ത് അര്‍ത്ഥം ആണ് ഉള്ളത് ?


ആത്മാവിനെ ദൈവത്തില്‍ അര്‍പ്പിച്ചു കഴിഞ്ഞാല്‍ പിന്നെ ശരീരം പഞ്ചഭൂതങ്ങളില്‍ ഏറ്റവും ശ്രേഷ്ടമായ അഗ്നിയില്‍ ശുദ്ധികരിച്ചു സായൂജ്യം അടയുക എന്നതാണ് ഓരോ മനുഷ്യന്റെയും കടമ


വീട്ടില്‍ അസ്ഥിത്തറ കെട്ടുക , വിളക്ക് വയ്ക്കുക, വീട്ടില്‍ മരിച്ച ആളുടെ ഫോട്ടോ വയ്ച്ച് മാല ഇട്ടു വിളക്ക് കൊളുത്തുക ഇവയൊന്നും സനാതന ധര്‍മം അനുശാസിക്കുന്നില്ല .




20 comments:

മറുപക്ഷം said...

താങ്കളുടെ ശ്രമം കൊള്ളാം.പക്ഷെ ഏതെങ്കിലും പിതൃശൂന്യരിൽ നിന്നും മാന്യമ്ല്ലാത്ത ചോദ്യങ്ങൾ വരുമ്പോൾ, താങ്കൾക്ക് എന്തെങ്കിലും വിഷയ്ത്തിൽ അറിവില്ലാതെ പ്രതിസന്ധിയുണ്ടാകുമ്പോൾ അത് ഹിന്ദുമറ്റ്tഅത്തിനെ പരാജയമായി പലരും ആഘോഷിക്കും.അതിനാൽ ശ്രദ്ധിക്കുക.

കാളിയമ്പി said...

"വിശ്വസുന്ദരി മത്സരങ്ങളും ഫാഷന്‍ ഷോ കളും ഭാരതീയം അല്ല എന്ന് പറയുന്നതിന്റെ പൊരുള്‍ ഇപ്പോള്‍ പിടികിട്ടികാണുമല്ലോ . അവയില്‍ പലതും ശരീരത്തിനോ അല്ലെങ്കില്‍ അതിന്‍റെ അലങ്കാരത്തിനോ പ്രാധാന്യം കൊടുക്കുന്നവയാണ് ".

വളരെ നല്ല ഉദ്യമം. പക്ഷേ ഇത് ഭാരതീയമല്ല അത് ഭാരതീയമല്ല എന്നു വേര്‍തിരിച്ച് കാണുന്നതിനുള്ള കണ്ണ് എവിടെ നിന്നാണ് ലഭിയ്ക്കുന്നത്.??പഴകിപ്പതിഞ്ഞ ഒരു വാദം തന്നെയാകാം..എങ്കില്‍ കാമശാസ്ത്രം ഭാരതീയമാണോ? ശരീരത്തെ സംരക്ഷിയ്ക്കാന്‍ നടത്തുന്ന എന്തും താങ്കള്‍ പറഞ്ഞ യുക്തിയില്‍ ഭാരതീയമല്ലാതെയാകും. ആയോധന കലകള്‍? മഹാഭാരതത്തില്‍ ആയോധന പ്രദര്‍ശന മത്സരങ്ങള്‍ ഉണ്ടായിട്ടുണ്ട്( ഇനി പ്രദര്‍ശനമാണ് തെറ്റെങ്കില്‍) അത് ഭാരതീയമാണോ? ഗുസ്തി?

ഭഗവത് സ്വരൂപനായ ആത്മാവിനെ എന്തിനാണ് അലങ്കരിയ്ക്കുന്നത്. ആത്മാവ് ഭഗവത് സ്വരൂപമാണെന്നെനിയ്ക്ക് സംശയമില്ല. അതിന് അലങ്കാരമോ?

“വീട്ടില്‍ അസ്ഥിത്തറ കെട്ടുക , വിളക്ക് വയ്ക്കുക, വീട്ടില്‍ മരിച്ച ആളുടെ ഫോട്ടോ വയ്ച്ച് മാല ഇട്ടു വിളക്ക് കൊളുത്തുക ഇവയൊന്നും സനാതന ധര്‍മം അനുശാസിക്കുന്നില്ല“

ഈ വിവരം എവിടേ നിന്നു ലഭിച്ചു. ഏതെങ്കിലും ശാസ്ത്ര ഗ്രന്ധങ്ങള്‍? അതോ സ്വന്തം യുക്തിയോ? സ്വന്തം യുക്തിയെ പരമപുണ്യമായ സനാതന ധര്‍‍മ്മത്തോട് ചേര്‍ത്ത് വയ്ക്കുന്നതിലെ അയുക്തികത ബോധ്യപ്പെട്ടിട്ടുണ്ടോ?

രണ്ട് മൂന്നു കാര്യങ്ങള്‍ പറഞ്ഞവസാനിയ്പ്പിയ്ക്കാം.
1) ഭാരതിയത അല്ല എന്ന് ഒരു കാര്യത്തിനേയും പറ്റി പറയാന്‍ പറ്റില്ല എന്നാണേന്റെ വാദം. ഭാരതം ഒരു ദേശമാണ്. അതിന്റെ ഭരണഘടനയാണ് ഭാരതീയത. അതില്‍ മറ്റൊന്നുമില്ല.

2) താങ്കള്‍ ഹൈന്ദവ ധര്‍മ്മം എന്നെഴുതിയിരിയ്ക്കുന്നു. ഹിന്ദുവിന്റെ ധര്‍മ്മം എന്നാണേങ്കില്‍ ഹിന്ദു എന്ന വിഭാഗം ഉണ്ടായിട്ട് വര്‍ഷം നൂറോ നൂറ്റമ്പതോ കൊല്ലമേ ആയിട്ടേയുള്ളൂ. അറബികള്‍ വിളിച്ച് യൂറോപ്യര്‍ പ്രചരിപ്പിച്ച ഒരു പദമാണത്.അതിനെ ഒരു പ്രത്യേക വിശ്വാസവുമായി ചേര്‍ത്തു കാണണമെങ്കില്‍ ദേശത്തിനു പുറത്തുനിന്നു വന്നതല്ലാതെ ഇവിടേയുണ്ടായിട്ടുള്ള മതങ്ങളേയെല്ലാം പൊതുവായി ഹിന്ദു എന്നു വിളിയ്ക്കാം. അത് ഒറ്റ മതമല്ല.

3)സനാതന ധര്‍മ്മം. ഋഷിപ്രോക്തമായ സനാതന ധര്‍മ്മത്തിന്റെപേരില്‍ താങ്കള്‍ ഇവിടെ അവതരിപ്പിച്ചിട്ടുള്ള വാദങ്ങളില്‍ ഒന്നുപോലും സനാതന ധര്‍മ്മത്തിന്റേതായുള്ളതല്ല.വേദങ്ങള്‍, ഉപനിഷത്തുകള്‍, ഇതിഹാസങ്ങള്‍, ശാസ്ത്രങ്ങള്‍ ഇവയിലെ പരസ്പര വൈരുദ്ധ്യങ്ങളേന്ന് ഒറ്റനോട്ടത്തില്‍ തോന്നാവുന്ന പക്ഷേ ഇന്റഗ്രേറ്റഡ് ആയ ഒരു തത്വശാസ്ത്രത്തെ പത്തൊന്‍പതാം നൂറ്റാണ്ടിലെ കൃസ്തുമത വാല്യൂസിനോട് (അതാണ് നമ്മുടെ നാട്ടില്‍ കുറേ നാളാ‍യി സ്മൃതി) ചേര്‍ത്ത് കെട്ടുകയാണ് താങ്കള്‍ ചെയ്തിട്ടുള്ളത്. താങ്കള്‍ ഇവിടെപ്പറയുന്ന കാര്യങ്ങളില്‍ മിക്കതും പത്തൊന്‍പതാം നൂറ്റാണ്ടിലെ വിക്റ്റോറിയന്‍ ബൃട്ടീഷ് സാമ്രാജ്യത്തിന്റെ വാല്യൂസാണ്. ഈ ദേശത്തിന്റേതല്ല.താങ്കള്‍ ഇവിടെ പറഞ്ഞിരിയ്ക്കുന്നതെല്ലാം നമ്മുടെ പാഠ്യപദ്ധതി മൂലം നമ്മുടെ മനസ്സില്‍- സമൂഹത്തില്‍ അടിയുറച്ച്പോയ മെക്കാളേ സായിപ്പിന്റെ ധര്‍മ്മമാണ്. അയാളുടെ സമയത്തെ കൃസ്ത്യന്‍ വാല്യൂസാണ്.

4) ഒരു വലിയ ചോദ്യം..ആത്മാവ് എന്നതുകൊണ്ട് എന്താണ് താങ്കള്‍ അര്‍ത്ഥമാക്കുന്നത്? കൃസ്ത്യാനികള്‍ ആത്മാവ് എന്നു പറഞ്ഞിരിയ്ക്കുന്ന അര്‍ത്ഥത്തിലല്ല ശ്രുതിയിലെ ആത്മാവെന്ന പദമെന്നാണ് ഞാന്‍ മനസ്സിലാക്കിയിരിയ്ക്കുന്നത്. ഗുരു പറഞ്ഞുതന്നതും അങ്ങനെയല്ല.

ദയവായി..രണ്ട് കയ്യും കൂപ്പി കാലുപിടിച്ച് പറയുകയാണ്..ദയവായി തെറ്റിദ്ധാരണകള്‍.. ഒരു വലിയ ചിന്താപദ്ധതിയുടെ പേരില്‍ ദയവായി സ്വന്തം മൂല്യങ്ങളും തെറ്റിദ്ധാരണകളും പരത്താതിരിയ്ക്കുക.

അര്‍ഹതയുണ്ടോ എന്നെനിയ്ക്കറിയില്ല. സത്യം എന്തെന്ന് അന്വേഷിയ്ക്കുക.

സനാതനം said...

മറുപക്ഷം,
ഞാന്‍ എന്നാല്‍ സനാതന ധര്‍മത്തിന്റെ അവസാനവാക്ക് അല്ല . എനിക്ക് ഉത്തരം പറയാന്‍ കഴിയാത്ത ചോദ്യങ്ങള്‍ വരട്ടെ എന്ന് ഞാനും പ്രാര്‍ത്ഥിക്കുന്നു . അനന്തമായ ഒന്നിനെ കുറിച്ചു അല്ലെ സംശയങ്ങള്‍ ഉണ്ടാകുകയുള്ളൂ

സനാതനം said...

അംബി,
വളരേ നന്ദി ,
ഓരോ ചോദ്യങ്ങള്‍ക്കായി ഉത്തരം പറയാം
എങ്കില്‍ കാമശാസ്ത്രം ഭാരതീയമാണോ?

അതെ , പ്രകൃതിദത്തമായ കാമം ഭാരതീയം തന്നെ. കാമം മാനസികമാണ് ശാരീരികം അല്ല
ശരീരം സംരക്ഷിക്കാന്‍ നടത്തുന്ന എന്തും ഭാരതീയം അല്ല എന്നൊന്നും ഞാന്‍ പറഞ്ഞിട്ടില്ല , പക്ഷെ നമുക്കു സംരക്ഷിക്കാന്‍ കഴിയുന്നതാണോ നമ്മുടെ ശരീരം ? ഈ ശരീരം പ്രകൃതിയുടെ ആണെന്നതല്ലാതെ , നമുക്കു എന്ത് നിയന്ത്രണം ആണ് ഉള്ളത് ? നമ്മള്‍ ആഗ്രഹിച്ചിതാണോ നമുക്കു മീശ വരുന്നത് ?

ഭഗവത് സ്വരൂപനായ ആത്മാവിനെ എന്തിനാണ് അലങ്കരിയ്ക്കുന്നത്

എല്ലാ ശരീരവും പ്രകൃതിയുടെ അംശം ആണെങ്ങിലും , വ്യായാമം ചെയ്ത ശരീരം വടിവൊത്തു ഇരിക്കുന്നത് പോലെ . നാമജപത്തിലൂടെ ആത്മാവിനെ വടിവോത്തതാക്കി അലങ്കരികണം

ഏതെങ്കിലും ശാസ്ത്ര ഗ്രന്ധങ്ങള്‍? അതോ സ്വന്തം യുക്തിയോ?

ഭാഗവതം .. അത് മാത്രമാണ് എന്റെ ശാസ്ത്രം ..

1) ഭാരതിയത അല്ല എന്ന് ഒരു കാര്യത്തിനേയും പറ്റി പറയാന്‍ പറ്റില്ല എന്നാണേന്റെ വാദം. ഭാരതം ഒരു ദേശമാണ്. അതിന്റെ ഭരണഘടനയാണ് ഭാരതീയത. അതില്‍ മറ്റൊന്നുമില്ല.

ഭാരതത്തില്‍ അംബേദ്‌കര്‍ ഉണ്ടാക്കിയ ഭരണഘടന ആണോ ഭാരതീയത ? എന്നാല്‍ ഞാന്‍ അതല്ല ഉദ്ദേശിച്ചത് .

2) താങ്കള്‍ ഹൈന്ദവ ധര്‍മ്മം എന്നെഴുതിയിരിയ്ക്കുന്നു.

ഇതിന് ഒരു പാടു ഉത്തരം പറഞ്ഞതാണ് , ഒരു പേരില്‍ എന്തിരിക്കുന്നു ? സനാതന ധര്‍മ്മത്തെ ഇപ്പൊ എല്ലാവരും ഹിന്ദു മതം എന്നല്ലേ വിളിക്കുന്നത് ?

3)സനാതന ധര്‍മ്മം.ഋഷിപ്രോക്തമായ സനാതന ..

ക്ഷമിക്കണം , ഞാന്‍ മനസ്സിലാക്കിയ ധര്‍മം ആണ് ഇത് . ഞാന്‍ ഇത് അടിസ്ഥാനമാക്കി മുന്നോട്ടു പോകും . നിങ്ങള്ക്ക് വേണമെങ്ങില്‍ വേറെ ഒരു ബ്ലോഗ് തുടങ്ങാവുന്നതാണ്


4) ഒരു വലിയ ചോദ്യം..ആത്മാവ് എന്നതുകൊണ്ട് എന്താണ് താങ്കള്‍ അര്‍ത്ഥമാക്കുന്നത്?
പന്ചെദ്രിയങ്ങള്‍ കൊണ്ടു അല്ലാതെ നിങ്ങള്ക്ക് മനസിലാക്കാന്‍, അനുഭവിക്കാന്‍ പറ്റുന്ന എന്താണോ അതാണ്‌ ആത്മാവ്

കാളിയമ്പി said...

1) വിശ്വസുന്ദരി മത്സരങ്ങളും ഫാസഹ്ന്‍ ഷോകളും മാനസികം എന്നു താങ്കള്‍ പറയുന്ന ലൈംഗിക കാമത്തിന്റെ ചെറിയൊരൊഴുക്കാണ്.എങ്ങനെ അണിഞ്ഞൊരുങ്ങണമെന്നും എങ്ങനെ സുഖിപ്പിയ്ക്കണമെന്നും എങ്ങനെ എവിടെയൊക്കെ ചുംബിയ്ക്കണമെന്നും പറയുന്ന കാമശാസ്ത്രം .. വാത്സ്യായന മഹര്‍ഷി എഴുതിയത് ഭാരതീയമെങ്കില്‍ ഫാഷന്‍ ഷോകളും ഭാരതീയം തന്നെ.അണിഞ്ഞൊരുങ്ങുന്നതിന്റെ ആധുനിക രൂപമെന്ന് കരുതിയാല്‍.

2)ശരീരം നമ്മുടേതല്ല എന്നു താങ്കള്‍ പറഞ്ഞിരിയ്ക്കുന്നു. ശരീരം മാത്രമല്ല മനസ്സും ബുദ്ധിയും ഒന്നും നമ്മുടേതല്ല. നിയന്ത്രിയ്ക്കാന്‍ കഴിയുന്നതുമല്ല.താങ്കള്‍ വിചാരിച്ചാല്‍ വരുന്നതാണ് നിഷ്കാമ ഭക്തിയെന്ന് വിചാരിയ്ക്കുന്നുവോ? പക്ഷേ അതല്ല ഇവിടെ താങ്കള്‍ എഴുതിയിരിയ്ക്കുന്നത്. നിഷ്കാമ ഭക്തിയെന്ന് പറഞ്ഞിട്ട് അടുത്ത വാചകത്തില്‍ത്തന്നെ ഫാഷന്‍ ഷോ ഭാരതീയമല്ല എന്നു സമര്‍ത്ഥിയ്ക്കാനാണ് താങ്കള്‍ ശ്രമിച്ചിരിയ്ക്കുന്നത്. ഏതോ സന്യാസി ഡൈ ചെയ്യുന്നതിനെപ്പറ്റിയും പറഞ്ഞിരിയ്ക്കുന്നു . രണ്ടും പരസ്പരം വൈരുദ്ധ്യമാണല്ലോ.

3) “വീട്ടില്‍ അസ്ഥിത്തറ കെട്ടുക , വിളക്ക് വയ്ക്കുക, വീട്ടില്‍ മരിച്ച ആളുടെ ഫോട്ടോ വയ്ച്ച് മാല ഇട്ടു വിളക്ക് കൊളുത്തുക ഇവയൊന്നും സനാതന ധര്‍മം അനുശാസിക്കുന്നില്ല“ എന്ന താങ്കളുടെ പ്രസ്താവന ശ്രീമദ് ഭാഗവതം അടിസ്ഥാനമാക്കി പറഞ്ഞതെന്നോ!!!ശ്രീമദ് ഭാഗവതത്തില്‍ എവിടെയാണ് ഇതൊക്കെ പറഞ്ഞിരിയ്ക്കുന്നത്? അങ്ങനെയുള്ള വരികളൊന്നും കണ്ടില്ലയെങ്കില്‍ കുഴപ്പമില്ല. പക്ഷേ ഭഗവാന്‍ ഭാഗവതത്തെ ഇതിലേയ്ക്കൊന്നും വലിച്ചിഴയ്ക്കാതിരിയ്ക്കാന്‍ ശ്രദ്ധിയ്ക്കുമല്ലോ.

4) ഭാരതം എന്ന ദേശത്തിന്റെ ജീവിതരീതി എന്ന അര്‍ത്ഥത്തിലല്ല എങ്കില്‍ താങ്കള്‍ എന്താണ് ഭാരതീയത എന്നുദ്ദേശിയ്ക്കുന്നത്?

5)“ക്ഷമിക്കണം , ഞാന്‍ മനസ്സിലാക്കിയ ധര്‍മം ആണ് “

താങ്കള്‍ക്ക് തോന്നുന്ന കാര്യങ്ങളും താങ്കള്‍ മനസ്സിലാക്കിയ കാര്യങ്ങളുമാണെങ്കില്‍ അത് താങ്കളുടെ പേരില്‍ അവതരിപ്പിയ്ക്കുന്നതാണ് സത്യം. അല്ലാതെ സനാതന ധര്‍മ്മം എന്ന പേരില്‍ അവതരിപ്പിയ്ക്കുന്നതല്ല.

6)ഉത്തരം മുട്ടിയ്കാന്‍ വേണ്ടി ചോദിയ്ക്കുന്നതല്ല. എന്നാലും പഞ്ചേന്ദ്രീയങ്ങള്‍ കൊണ്ട് മനസ്സിലാക്കാന്‍ പറ്റാത്തതെല്ലാം ആത്മാവാണോ? എക്സ്രേ മുതലായ ഇലക്ട്രോ മാഗ്നറ്റിക് കിരണങ്ങള്‍ പഞ്ചേന്ദ്രീയങ്ങള്‍ കൊണ്ടറിയാന്‍ കഴിയുന്നതല്ല. എന്നുവച്ച് അതാണോ ആത്മാവ്. അല്ല ഭാഗവതത്തിലെ ആത്മന്‍ എന്ന വാക്കാണ് താങ്കള്‍ ഉദ്ദേശിച്ചതെങ്കില്‍ ഇതാ ഇവിടെ നോക്കുക.

http://srimadbhagavatam.com/7/7/19-20/en1

ഞാന്‍ ബ്ലോഗൊന്നും തുടങ്ങുന്നില്ല.അതിനുള്ള അറിവൊന്നുമില്ല. എന്നുവച്ച് ഈ ബ്ലോഗ്ഗ് തീര്‍ച്ചയായും വായിയ്ക്കും. നല്ല ഉദ്യമങ്ങള്‍ തുടരുക തന്നെ വേണം.

കാളിയമ്പി said...

ഒരു കാര്യം കൂടി അവസാനം..വാല്‍ക്കഷണമായി..
വിശുദ്ധ അല്‍ഫോണ്‍സാമ്മയുടേ കാര്യം താങ്കള്‍ക്ക് ചിരിയെയുളവാക്കി എന്നു വയിച്ചു.

അങ്ങനെയെങ്കില്‍ റിഗര്‍ മോര്‍ട്ടിസ് വന്ന് (മരണ ശേഷം വരുന്ന മരവിപ്പ് )കയ്യും കാലും ഒക്കെ മരം പോലെയായാലും ചില സംന്യാസശ്രേഷ്ഠന്മാരുടേ ശവത്തെ കൂടമൊക്കെക്കൊണ്ട് അടിച്ച് പത്മാസനത്തിലിരുത്തി നഗരപ്രദക്ഷിണം വയ്പ്പിച്ച് ഭസ്മവും കര്‍പ്പൂരവുമൊക്കെയിട്ട കുഴിയില്‍ ദ്രവിച്ച് പോകാതിരിയ്ക്കാതെ അടക്കാറുണ്ട്. ഇതേ സനാതനമെന്നോ ഹൈന്ദവമെന്നോ ഒക്കെപ്പറയുന്ന മതത്തില്‍.ആ ശരീരം ത്വക്‍മാംസരക്താസ്ഥിമലമൂത്ര രേതസ്സാദികള്‍ കൊണ്ടുണ്ടാക്കിയവയല്ലാഞ്ഞിട്ടാവും അല്ലേ..

അതൊക്കെ കണ്ടിട്ട് ചിരിച്ചിട്ടുണ്ടോ ?

സനാതനം said...

അമ്പി,
മറുപടിയ്ക്ക് നന്ദി ,
താങ്കളെ പോലെ ഇത്ര വിവരമുള്ളവര്‍ ഈ ബ്ലോഗ് ലോകത്ത് ഉണ്ടായിട്ട്. എന്ത് കൊണ്ടു ആ വിവരം സാധാരണ ജനങ്ങളിലേയ്ക്ക് പകരുന്നില്ല എന്നാണു എനിക്ക് മനസ്സിലാകാത്തത്. സ്വന്തമായി വിവരം ഇല്ല എന്ന് പറയുന്നതു വിനയം ആണെന്കില്‍ , ആ വിനയം കൊണ്ടു നാടിനു എന്ത് ഗുണം ?

ഗുരുവിന്റെ മൌനത്തില്‍ നിന്ന് എല്ലാം മനസ്സിലാക്കിയ ശിഷ്യന്മാര്‍ പിറന്ന മണ്ണ് ആണിത് . ഭാഗവതത്തില്‍ നിന്ന് ഞാന്‍ ഒന്നേ മനസ്സിലാക്കിയുള്ളു " ഇതു ഞാന്‍ അല്ല " . അങ്ങനെ ഭാഗവതത്തില്‍ എഴുതിയിട്ടില്ല ... പക്ഷെ ഞാന്‍ മനസ്സിലാക്കി.

എന്റെ ധര്‍മം അല്ലെങ്കില്‍ പിന്നെ ... വ്യാസന്റെ ധര്‍മം ആണോ സനാതന ധര്‍മം ? സനാതന ധര്‍മത്തിന് അങ്ങനെ ഒരു പ്രവാചകന്‍ ഇല്ല സുഹൃത്തേ .. വഴികാട്ടി മാത്രമെ ഉള്ളു ..

സനാതനം said...

ചില സംന്യാസശ്രേഷ്ഠന്മാരുടേ ശവത്തെ കൂടമൊക്കെക്കൊണ്ട് അടിച്ച് പത്മാസനത്തിലിരുത്തി നഗരപ്രദക്ഷിണം വയ്പ്പിച്ച് ഭസ്മവും കര്‍പ്പൂരവുമൊക്കെയിട്ട കുഴിയില്‍ ദ്രവിച്ച് ....


ഞാന്‍ ഈ പറഞ്ഞതു ഒന്നും കേട്ടിട്ടില്ല സുഹൃത്തേ .. കേട്ടാല്‍ പൊട്ടിച്ചിരിക്കുമായിരുന്നു.. എന്തൊക്കെ കോപ്രായങ്ങള്‍ ആണ് ഈ മലരൂപിയായ ശരീരത്തെ വച്ചു കാണിച്ചു കൂട്ടുന്നത്‌ ..

കാളിയമ്പി said...

മിക്കവാറും എല്ലാ സംന്യാസിമരേയും സംസ്കരിയ്ക്കുന്നത്(സംന്യാസിയ്ക്ക് സംസ്കരണം എന്ന വാക്ക് ശരിയോ എന്നറിയില്ലയില്ല) ഇങ്ങനെ തന്നെയാണ്. വളരെ ചുരുക്കം ചില മഠങ്ങളേ കത്തിച്ചു കളയാറുള്ളൂ.

എന്റെ വിവരത്തിന്റെ കാര്യം :) അവിടെയിരിയ്ക്കട്ടേ..എന്തായാലും വിനയമല്ല കാരണം എന്നറിയുക..ഈ അറിവൊക്കെ “ഏത് സാധാരണ ജനത്തി“ലേയ്ക്കാണ് പങ്കു വയ്ക്കേണ്ടത്? സാധാരണജനം തന്നെയല്ലോ ഞാനും നിങ്ങളും.ഏവരും. അസാധാരണ ജനം എ‍ന്നൊന്നില്ല.

ഇനി നാടിന്റെ ഗുണം.. ഏത് നാടിനാണ് ഗുണം ഉണ്ടാവുക..ഈ പൂര്‍ണ്ണമല്ലാത്ത അഭിപ്രായങ്ങളേക്കൊണ്ട്? പൂര്‍ണ്ണമല്ലാത്ത അഭിപ്രയപ്രകടനങ്ങള്‍ എന്നും സംഘര്‍ഷം വരുത്തിവച്ചിട്ടേയുള്ളൂ.അറിയില്ലെങ്കില്‍ വളരെ ചുരുക്കമായി വസ്തുതാപരമെങ്കിലുമാവണം.വസ്തുതകള്‍ ഒരു പഠനപ്രബന്ധത്തിലെപ്പോലെ റഫറന്‍സ് നല്‍കുകയാണ് അറിവില്ലാത്തവര്‍ ചെയ്യേണ്ടത്.

സനാതന ധര്‍മ്മത്തിനു വഴികാട്ടി മാത്രമേയുള്ളൂ..എന്റെ ധര്‍മ്മമാണ് എന്നു താങ്കള്‍ പറയുന്നു. താങ്കളുടെ ധര്‍മ്മമാണ് സനാതനധര്‍മ്മമെങ്കില്‍ ബാക്കിയുള്ളവരുടേയും ധര്‍മ്മം സനാതനമെന്ന് പറയാമോ? മുജാഹിദീന്‍, ശിവസേന, മാവോയിസ്റ്റ്,ബജരംഗദള്‍, ഗാന്ധിയിസക്കാര്‍ ഒക്കെ ഒന്നല്ലെങ്കില്‍ മറ്റൊരു ധര്‍മ്മം പറയുന്നവരാണ്. താങ്കള്‍ക്ക് തോന്നുന്നതാണ് സനാതനധര്‍മ്മമെങ്കില്‍ അവര്‍ക്ക് തോന്നുന്നതും സനാതന ധര്‍മ്മമായിക്കൂടേ? എന്താണ് താങ്കളേ മാത്രം അവരില്‍ നിന്ന് മാറ്റി നിര്‍ത്തുന്നത്.??

സത്യം ഒന്നേയുള്ളൂ അതറിയാന്‍ ശ്രമിയ്ക്കുക എന്ന് ഗുരു പറഞ്ഞു. അറിയാന്‍ ആത്മാര്‍ത്ഥമായി ശ്രമിയ്ക്കുന്നു. അറിയുക അല്ലെങ്കില്‍ അറിയുന്നില്ല എന്ന അവസ്ഥ മാത്രമേയുള്ളൂ. അറിയുന്നില്ലെങ്കില്‍ പിന്നെയറിയുന്നത് അറിവല്ല. പാതിയറിവ് എന്നൊന്നില്ല. കാക്ക എന്തെന്നറിയാം. അല്ലെങ്കില്‍ കാക്ക എന്തെന്നറിയില്ല. കാക്ക എന്തെന്ന് പകുതിയറിയാം എന്നുണ്ടോ?

നാമം മാത്രം മതിയെന്നാണ് അറിഞ്ഞവര്‍ പറയുന്നത്.

സനാതനം said...

അമ്പി,
നന്ദി , താങ്കളോട് വളരേ സൌഹൃദപരമായി ഒരു കാര്യം സൂചിപ്പിക്കട്ടെ.
എന്റേത് മുഴുവന്‍ അറിവാണെന്ന് ഞാന്‍ അവകാശപ്പെടുന്നില്ല , എന്നാല്‍ അത് താങ്കള്‍ പറയുന്നതു പോലെ പാതി അറിവും അല്ല.
എല്ലാം സനാതന ധര്‍മം ആണ് സുഹൃത്തേ .. RSS ഉം മുജാഹുദീനും എല്ലാരും ചെയ്യുന്നത് പ്രകൃതിയുടെ ധര്‍മം തന്നെ .. ഇവിടെ പ്രകൃതി പുരുഷന്‍ നിനയ്ക്കാതെ ഒരു ബോംബും പൊട്ടുന്നില്ല , ഒരു കുഞ്ഞും ജനിക്കുന്നില്ല ...ബോംബ് വച്ചു 100 പേരെ കൊന്നാല്‍ അത് തെറ്റ് , സുനാമി വന്നു 1000000 പേര്‍ മരിച്ചാല്‍ അത് ശരി .. ഇതൊക്കെ ചെയ്യുന്നത് പ്രകൃതി തന്നെ .. ആദ്യം നമുക്കു മുന്‍പില്‍ നടക്കുന്നതെല്ലാം മായ ആണെന്ന് തിരിച്ചറിയുക

brahmam said...

സനാതനാ
വളരേ നല്ല ഉദ്യമം .. ഇനിയും മുന്നോട്ടു പോകൂ
അമ്പി ,
കപട മതേതരവാദികളുടെയും ,മാധ്യമങ്ങളുടെയും , കുരിശിന്റെ വഴിക്കാരുടെയും മുന്നില്‍ നട്ടം തിരിയുന്ന ഹിന്ദു ജനതയ്ക്കായി എന്തെങ്ങിലും ചെയ്യു .. അത് പറ്റില്ലെങ്കില്‍ ചെയ്യുന്നവേരെ ശല്യപ്പെടുത്താതിരിക്കൂ . താന്കള്‍ ചിത്രകാരന്‍ , ജോക്കര്‍ തുടങ്ങിയവരെ ഒക്കെ ഇവിടെ കാണുന്നുണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു

Sakthi said...

Ambi Thangalkku Sanyasi sreshtanmare kurichu enthariyaaam ee vivarakedu veruthu vilamabaruthu Ambi.

Sanyasi srestanmarrum,, sadharana vaikuneram peg adikkunavarum ore thatil kanaruthu.. Sanyasi srestanmaar Agni yodu vida paranjavaranu.. ( not santhosh madhavan type) athukondanu dahipikkathathu. they just leave their Atma through the Brahmarandram.. athu kazhunjal shariram panja bhoothangalil samskarikkunnu.. not agniyil homikkal.. ambi onnumariyathe pulambahathe venamengil.. ashramathil chennu paddikku if you want to know more about it, Pinne dont compare Alphonsa and great Rishis.. Alphonsa is only a instrument of christians.

Sakthi said...

Normally we burn the dead......to Burn the impurities related to Gross body and....to let Jeeva in Subtle body finish his attachment to his Gross body and may move ahead....! But in case of Yogis or Enlightened Masters..we bury the body.....'coz their Body is PURE having Spiritual AURA ...so we built SAMADHI for them ...and getting the Benefit as may Yogi/ Master is physically present there ........by bowing down/ praying there !!!

the enlightened saints' body become divine and each cell of body is full with spiritual energy. so their body is not destroyed... so that those coming to grave will beneft from these holy vibrations. You can visit any holy saints'grave & see

Sakthi said...

The early pastoral nomads probably just left their dead behind where they fell and moved on. This evolved into burial by the Vedic period. By the end of the Vedic age, the concept of sacrifices was fully established . At this time, the funeral itself came to be regarded as a sacrifice. Cremation eclipsed burial, since the soul of the corpse was now regarded as a sacrificial offering to the gods which would be conveyed to them by their messenger Agni, the god of fire.

This body has to be finally offered in the fire as final ahuti (oblation) to the deities. It is treated as a dravya(material for sacrifice) with ghee applied to it before it is offered in the fire. The ceremony is called "dahana-samskara". Fire was also believed to cleanse the souls of the dead. Funeral rites differ marginally across the country, but most beliefs and practices are alike.

Young children bodies (less than 24 months) are buried. They are believed to be pure already, without needing to be purified by fire. For an ascetic, a burial ceremony is detailed in the scriptures. This is because a sanyasi is believed to have overcome all his sins by doing penance and therefore does not require purification. Antyeshti is also not performed for someone who committed suicide or died an unnatural death. If a man died away from home, he was cremated again with proper rites at home, using an effigy made of kusha grass. Today however, cremation is the general rule, except for sanyasis and young children who are buried.

Agni, the sacred fire, must be kept burning throughout life. The Brahmacarin or bachelor - student must perform the samidadhana everyday. After he is married, with Agni as witness, he becomes a grhastha (householder). He must now perform the aupasana in the fire. For the vanaprastha (forest recluse), there is a sacred fire called "kaksagni".

To become a Sanyasi one should perform Prajapatya Yajna and a number (eight kinds) of Shradh.

The sannyasin has no sacrament involving the sacred fire: he has the fire of knowledge (jnanagni)in him. His body is not cremated - that is there is no Agni-samskara for it- but interred as a matter of respect. Strictly speaking, it must be cut into four parts and consigned to the four quarters of a forest. There it will be food for birds and beasts. In an inhabited place the severed parts of the body would cause inconvenience to people. That is why they were thrown into the forest. There it would be food for its denizens; if buried it would be manure for the plants. Now over the site of the interment of a sannyasin's body a Brindavana is grown [or built] : this again is done out of respect. At such sites all that is to be done is to plant a bilva or asvattha tree.

When the Yogi separates himself from the physical body at the time of death, Brahmarandhra bursts open and Prana comes out through this opening (Kapala Moksha). “A hundred and one are the nerves of the heart. Of them one (Sushumna) has gone out piercing the head; going up through it, one attains immortality” (Kathopanishad).

To attain this or symbolically yogis and sanyasins after death are placed in yoga posture. Sometimes kapala moksha is made by throwing a coconut on the head. Then the mortal body is buried.

കാളിയമ്പി said...

“കപട മതേതരവാദികളുടെയും ,മാധ്യമങ്ങളുടെയും , കുരിശിന്റെ വഴിക്കാരുടെയും മുന്നില്‍ നട്ടം തിരിയുന്ന ഹിന്ദു ജനതയ്ക്കായി എന്തെങ്ങിലും ചെയ്യു ..“

ഹിന്ദു എന്നു പറയപ്പെടുന്ന മതവിഭാഗങ്ങള്‍ എവിടെ നട്ടം തിരിയുന്നെന്നാണ് താങ്കള്‍ പറയുന്നത്? അങ്ങനെ നട്ടം തിരിയുന്നുവെങ്കില്‍ തന്നെ പുരാതന ചിന്താപദ്ധതികളേ വളച്ചൊടിച്ച് പ്രക്ഷിപ്തങ്ങള്‍ രചിച്ചല്ല ചെയ്യേണ്ടത്. രാഷ്ട്രീയമായി നട്ടം തിരിയുന്നുണ്ടേങ്കില്‍ അതിനെ രാഷ്ട്രീയമായി നേരിടണം. കാണാപ്പുറം നകുലനെ കാണുക. അദ്ദേഹത്തോട് പലപ്പോഴും യോജിയ്ക്കാനാകുന്നില്ലെങ്കിലും അദ്ദേഹത്തിന്റെ ഔന്നത്യം അതാണ്. രാഷ്ട്രീയത്തെ രാഷ്ട്രീയം കൊണ്ട് മറുപടി പറയുക.പറയേണ്ടത് നല്ല നേരിട്ട് നിവര്‍ന്ന് നിന്ന് തന്നെ പറയുക. അവിടേയാണ് നകുലന്റെ തന്റേടം.അവിടേ വാദപ്രതിവാദങ്ങളൊക്കെ നടന്ന് നൂറ്റാണ്ടുകള്‍ നീളമുള്ള കമന്റുകളെഴുതി നകുലന്‍ നില്‍ക്കുമ്പോള്‍ ഈ ധര്‍മ്മക്കാരുടെ പൊടിപോലും അവിടെയെങ്ങും കാണാനില്ലല്ലോ. വീണ്ടും പറയുന്നു രാഷ്ട്രീയമാണ് താല്‍പ്പര്യമെങ്കില്‍ രാഷ്ട്രീയം നന്നായി പഠിയ്ക്കുക.അല്ലാതെ മായയേയും ഭക്തിയേയും പുരാതനചിന്തയേയും പരമതവിദ്വേഷത്തിന്റെ മറവില്‍ വികലമായി അവതരിപ്പിയ്ക്കലല്ല.

ഹാ..എത്തിയല്ലോ ശക്തി. ഈ ഓറയൊക്കെ എവിടുന്ന് വരുന്നോ ആവോ. വൈഷ്ണവ സംന്യാസിയ്ക്കും ശൈവ സംന്യാസിയ്ക്കും ഈ “സ്പിരിച്വല്‍ എനര്‍ജി” ഉണ്ടെങ്കില്‍ വിശുദ്ധ ഭരണങ്ങാനത്തമ്മയ്ക്കും ഉണ്ട് ശക്തീ ശക്തി. ഇവര്‍ക്കൊന്നുമില്ലെങ്കില്‍ ‍ ഭരണങ്ങാനത്തമ്മയ്ക്കും ഇല്ല. ഭരണങ്ങാനത്തമ്മയുടെ ഭൌതികശരീരം പൂജിയ്ക്കുന്നത് കണ്ടപ്പോ ചിരിപൊട്ടിയവര്‍ക്ക് സമാധികളില്‍ ചെന്നു പൊട്ടിച്ചിരിയ്ക്കണം.അതേ ഞാന്‍ പറഞ്ഞുള്ളൂ‍. അതിനീ കോപ്പീ പേസ്റ്റ് ചെയ്ത് സായൂജ്യമടയുകയൊന്നും വേണ്ട.

മരിച്ചാലെന്ത് ചെയ്യണമെന്ന് ചോദിച്ചപ്പോള്‍ വെട്ടിക്കീറി തെങ്ങിനു വളമിടണമെന്ന് പറഞ്ഞു നാരായണ ഗുരു. “അയ്യോ അത് കഷ്ടമല്ലേ“ എന്നു ശിഷ്യന്റെ സങ്കടം. എന്താ നോവുമോ എന്നു ഗുരു.

മായയും, സ്പിരിച്വല്‍ എനര്‍ജിയും, ഓറയും, ഭക്തിയും ഒന്നും ചേര്‍ന്നു പോകില്ല ശക്തീ

പിന്നെ വീണ്ടും എന്റെ വിവരവും വിവരക്കേടും. നിഴല്‍ യുദ്ധത്തിന് സാക്ഷ്യമൊന്നും വേണ്ടെന്നറിയാം..എന്നാലും ഞാന്‍ മണ്ടന്‍ തന്നെ.
ഇതവസാനം.
സ്വസ്തി.

സനാതനം said...

അമ്പിയുടെ ലക്‌ഷ്യം എന്താണ് ?

Mr. K# said...

തെറ്റിദ്ധരിക്കരുത് എന്ന് പറഞ്ഞു കൊണ്ട് താന്കൾ അവതരിപ്പിച്ച 'വാല്ക്കഷണം' അനുചിതമാണ് എന്നാൺ അമ്പി പറഞ്ഞത്. അത് ശരിയുമാണെന്നാൺ എന്റെയും അഭിപ്രായം. അത് മാറ്റുന്നതല്ലേ ശരി?

Sakthi said...

Sathyam ezhuthiyal cut & paste annennu parayunna Ambiyodu vadichittu karyamilla.. grey matter theera kuravu.. so bye Ambi.. Athayathu Ambi ezhuthunnathu cut & paste ayyitannenu artham. oru lakshyavum ellathe..

കാളിയമ്പി said...

http://answers.yahoo.com/question/index?qid=20080116034111AAFLhI6

hindu -ഹിന്ദു said...

അമ്പി സാർ പറഞ്ഞതിൽ നിന്നും ഒരു കാ‍ര്യം മനസ്സിലായി!

പല സംസ്കാരങ്ങളും(റോമ, ഗ്രീക്കു, മൊസപ്പോട്ടമിയ തുടങ്ങിയവ) നിലനിന്ന ഈ ലോകത്തിൽ ഇന്നു ശേഷിക്കുന്ന ഒരു സംസ്കാരം ഭാരതീയ സംസ്കാ‍രമാണു. ലോകത്ത് ഒന്നും സ്ഥിരമായി നിൽക്കില്ല - നല്ലതായാലും, ചീത്തയായാലു, ജന്തുവായാലും, നിർജ്ജിവവസ്തുവായാലും, മതമായാലും, തതചിന്തയായാലും, കാലക്രമേണ മാറി മാറി അതിനു നിലനിൽ‌പ്പില്ലാതെ വരും.
ഇതു പ്രക്രുതി നിയമമാണു.

ഇന്നു ക്രുസ്ത്യൻ മതം, ഇസ്ലാം മതം ഇവക്കു നല്ല പ്രചാരം ഉണ്ട്. എന്നാൽ ഭാരതീയ സനാതന ധർമ്മമനുസരിച്ചു ജീവിക്കുന്ന ഹൈന്ദവർ അവരുടേ സംകാരത്തെ സ്വയം അവഹേളിച്ചും, അതിൽ ഉള്ള അമുല്യമായ ദൈവീക ചിന്താധാരയെ നിഷ്കരുണം തള്ളി പറഞ്ഞും സ്വയം നമ്മുടെ സംസ്കാരത്തെ നാമാവിശേഷമാക്കുകയാണു, അതിൽ പെട്ട് ഒരാളായെ ശ്രീ അമ്പിയെ കാണാൻ പറ്റൂ. ഇതു പ്രക്രുതി നിയമമാണു!


ശ്രീ സനാതനം പറഞ്ഞപോലെ ഗുരുക്കന്മാരുടെ നിശബ്ദതക്കും, മൂകതയ്ക്കും അവസരോചിതമായി യധാർത്ഥ അർത്ഥം പുരാതനകാലത്തെ ശിഷ്യഗണങ്ങൾ “മനനം” ചെയ്തു മനസ്സിലാക്കിയിരുന്നു” കാരണം അവർ പദാനുപദം അർത്ഥമല്ല മനസ്സിലാക്കിയിരുന്നതു.
അവസരത്തോടനുംബന്ധിച്ച വ്യഗ്യാർത്ഥം കൂടി കണക്കിലെടുക്കുമായിരുന്നു. തർക്കിച്ചു ജയിക്കാനല്ല മറിച്ചു, ചർച്ചകളിലൂടെ പൂർണ്ണതയേറിയ സത്യത്തിലേക്കു എത്താൻ ശ്രമിക്കുകയായിരുന്നു!“


എല്ലാവരേയും ഈശ്വരൻ അനുഗ്രഹിക്കട്ടെ!