ഹിന്ദു മതത്തെക്കുറിച്ച് അധികം അറിവ് ഇല്ലാത്ത മനുഷ്യര്‍ ചിന്തിക്കാറുണ്ട് .എന്തുകൊണ്ട് മറ്റു മതങ്ങള്‍ എല്ലാം ഒരേ ഒരു ദൈവത്തെ പ്രാര്‍ത്ഥിക്കുമ്പോള്‍ , ഹിന്ദുക്കള്‍ മാത്രം ഇത്രയധികം ദൈവങ്ങളെ പ്രാര്‍ത്ഥിക്കുന്നത് എന്ന് .
സത്യത്തില്‍ .. ഹിന്ദു മതവും ഏക ദൈവ മതം ആണ് . ആ പരബ്രഹ്മത്തെ ഭക്തജനങ്ങള്‍ പല വിധത്തില്‍ കാണുന്നു പല പേരു വിളിക്കുന്നു എന്നതേ ഉള്ളു
ഉദാഹരണത്തിനു ,
പാത്രം , കുടം , ചട്ടി , പ്രതിമ എന്നിവ എല്ലാം ഉണ്ടാക്കിയിരിക്കുന്നത് കളിമണ്ണ് കൊണ്ടാണ് . പക്ഷെ ആരെങ്ങിലും അവയെ കളി മണ്ണ് എന്ന് വിളിക്കാറുണ്ടോ ? അവയുടെ രൂപത്തിന് അനുസരിച്ച് അവയ്ക്ക് വേറെ വേറെ പേരുകള്‍ നല്കിയിരിക്കുന്നു . അത് പോലെ എല്ലാ ദൈവങ്ങളും പരബ്രഹ്മത്തിന്റെ സ്വരൂപം ആണെന്കിലും ഓരോ ഭക്തന്റെ ഇഷ്ടത്തിന് അനുസരിച്ച് ഇഷ്ട ദൈവത്തെ പല പേര് വിളിച്ചു ധ്യാനം ചെയ്യാനുള്ള സ്വാതന്ത്ര്യം ഹിന്ദു മതം നല്കുന്നു
എല്ലാവരും ധരിച്ചിരിക്കുന്നത് മുപ്പത്തുമുക്കോടി ദൈവങ്ങള്‍ എന്ന് വച്ചാല്‍
1) വിഷ്ണു
2) ശിവന്
3) മുരുകന്
എന്നിങ്ങനെ എണ്ണി മുപ്പത്തുമുക്കോടി ദൈവങ്ങള്‍ തികയുന്നു എന്നതാണ് .. എന്നാല്‍ ഇതു ശരിയല്ല
മുപ്പത്തുമുക്കോടി എന്നത് ഒരു ആപേക്ഷികമായ കണക്കു ആണ് . വേദകാലത്ത് ഈ ജനസംഖ്യ കണക്കെടുപ്പ് ഒന്നും ഇല്ലായിരുന്നല്ലോ . അതുകൊണ്ട് ഈ ലോകത്ത് നൂറു കോടി ജനങ്ങള്‍ ഉണ്ടെന്നു വിചാരിക്കുക . അതില്‍ മൂന്നില്‍ ഒരു ഭാഗം അസുരന്മാരും മൂന്നില്‍ ഒരു ഭാഗം മനുഷ്യന്മാരും മൂന്നില്‍ ഒരു ഭാഗം ദേവന്മാരും ആണ് . അപ്പോള്‍ നൂറു കോടി /മൂന്ന് എന്നത് 33.33 കോടി എന്ന് വരുന്നു . അതായത് 33 കോടി ദേവന്മാര് ഉണ്ട് ഈ ഭൂമിയില്‍ എന്ന് വരുന്നു .
ലോകത്തിനു നന്മ ചെയ്തു അസുരനില്‍ നിന്നു മനുഷ്യനായും മനുഷ്യനില്‍ നിന്നു ദേവനായും എല്ലാവരും മാറട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു
Subscribe to:
Post Comments (Atom)
18 comments:
1.ആരാണ് യഥര്‍ത്ത ഹിന്ദു അല്ലെങ്കില്‍ അഹിന്ദു എന്ന പ്രയോഗത്തിന്റെ അര്‍ഥമെന്താണ്
2.ചാതുര്‍വര്‍ ണ്യത്തിന് ഹിന്ദു മതത്തില്‍ എന്തെങ്കിലും സ്ഥാനമുണ്ടോ.
3.എന്ന് മുതല്ക്കാണ് ഹിന്ദു മതത്തിന് ഏകീക്യത സ്വഭാവമുണ്ടായത്
4.മനു സ്മ്യതി ഹിന്ദു മത വിശ്വാസികള്‍ എങ്ങനെ കാണുന്നു.
5.രാമായണം , മഹാഭാരതം അല്ലെങ്കില്‍ ഉപനിഷത്തുകള്‍ വെദങ്ങള്‍ എന്നിവ മുന്‍ നിര്‍ത്തി ഹിന്ദുകളെ ഒന്ന് നിര്‍വചിക്കാമോ ?
ചോദ്യങ്ങള്‍ ഇനിയുമുണ്ട് , വിവാദം ഉദ്ദേശിച്ചല്ല ചോദ്യങ്ങള്‍ ചോദിച്ചിരിക്കുന്നത്.വ്യക്തി പരമായ അറിവിലേക്കാണ്. മറുപടി പ്രതീക്ഷിക്കുന്നു.
വളരെ ശരി.
ഹിന്ദുമതം ബഹുദൈവവിശ്വാസമുണ്ടെന്നു പറഞ്ഞാല്‍ പോലും അത് ക്രിസ്തുമതമോ ഇസ്ലാം മതമോ എതിര്‍ക്കുന്ന തരത്തിലുള്ള ഒരു ബഹുദൈവവിശ്വാസമല്ല.
ഇനിയിപ്പോള്‍ ബഹുദേവന്മാരുണ്ട് എന്നു തന്നെയിരിക്കട്ടെ അതിനെന്താ?. മറ്റുള്ളവര്‍ക്കെല്ലാം ഒന്നുമാത്രമുള്ളപ്പോള് നമുക്ക് ഒട്ടനവധിയുണ്ട് എന്നത് അഭിമാനിക്കേണ്ട കാര്യമല്ലേ? ഒരു തമാശ പറഞ്ഞതാണ് എന്നെ തല്ലാന്‍ വരല്ലെ.
പ്രാചീന മതങ്ങളിലെല്ലാം ബഹു ദൈവ വിശ്വാസവും ബിംബാരാധനയും ഉണ്ടായിരുന്നതായി കാണാം. പക്ഷെ പിന്നീട് പല മതങ്ങളിലും കടന്നു വന്ന അനാചാരങ്ങളും പൂജിക്കുന്ന ബിംബങ്ങളെല്ലാം ദൈവങ്ങളാണ് എന്ന വിശ്വാസങ്ങളും അതിനെ തുടര്‍ന്നുണ്ടായ ചേരി തിരിവുകളും മല്‍സരങ്ങളും യുദ്ധങ്ങളും കണ്ടുണ്ടായ തിരിച്ചറിവുകൊണ്ടാകണം പിന്നീടുണ്ടായ മതങ്ങളെല്ലാം ഏകദൈവ വിശ്വാസത്തെ പ്രചരിപ്പിച്ചത്.
വിശക്കുന്നവന്റെ മുന്നില്‍ അന്നമാണ് ദൈവം.ദരിദ്രന് പണമാണ് ദൈവം .പാമരന് അറിവാണ് ദൈവം. സമ്പത്ത് വേണ്ടവന് ലക്ഷ്മിയുടെ രൂപത്തില്‍ സര്‍വവ്യാപിയായ് പരമ കാരുണികനായ ദൈവത്തെ പ്രാര്‍ഥിക്കുന്നു. തടസ്സം മാറേണ്ടവര്‍ ഗണപതിയുടെ രൂപത്തില്‍ സര്‍വേശ്വരനെ സ്തുതിക്കുന്നു അറിവു വേണ്ടവര്‍ സരസ്വതിയുടെ രൂപത്തില്‍ നാഥനെ പ്രണമിക്കുന്നു അവരങ്ങനെ ചെയ്തോട്ടെ അതിനെനിക്കെന്താ? നിങ്ങള്‍ക്കെന്താ?
ഈ ജോക്കർ തമാശക്കാരൻ തന്നെ. ജോക്കറിന് അറിയാത്തതല്ല ഇതൊന്നും.
എന്റെ അഭിപ്രായം: ഹിന്ദുമതം എന്നൊന്നില്ല. സെമിറ്റിക് മതങ്ങൾ ആവിർഭവിച്ചപ്പോൾ ഭാരതത്തിൽ അതിലൊന്നും ഉൾപ്പെടാതിരുന്നവരെ ഒരു വിഭാഗത്തിൽ പെടുത്താൻ വേണ്ടി ആരെങ്കിലും ഈ ആധുനിക കാലത്ത് സൃഷ്റ്റിച്ചതാവാനേ തരമുള്ളൂ. ഇതുവരെയും വായിച്ച ഒരു പുരാണങ്ങളിലും ഉപനിഷത്തുകളിലും ഇതിഹാസങ്ങളിലും ഹിന്ദുമതം എന്നൊന്ന് കണ്ടിട്ടില്ല. വേണമെങ്കിൽ അർക്കും ഇനിയും എഴുതിചേർക്കാവുന്നതേ ഉള്ളൂ. പിന്നെ പലർക്കും സർക്കാർ ആനുകൂല്യങ്ങൾ കിട്ടണമെങ്കിൽ സെമിറ്റിക് മതങ്ങളിൽ പെടാത്ത എല്ലാവരെയും കൂട്ടി ഒരു മതത്തിൽ പെടുത്തി ഭൂരിപക്ഷം ഉണ്ടാക്കേണ്ടതായും ഉണ്ട്.
മുപ്പത്തുമുക്കോടി ദൈവങ്ങളെക്കുറിച്ച് ഇവിടെയും ചിലത് വായിക്കാം.
അതെന്താ ഇപ്പോള്‍ ഹിന്ദുമതത്തിലും ഏകദൈവ സങ്കല്പ്പമാണെന്ന് സ്ഥാപിക്കാനൊരു മോഹം. അതാണ് കേമം എന്നൊരു തോന്നലുണ്ടോ?
പിന്നെ ഒരു സംശയം, വേദകാലത്ത് ദശാംശമുണ്ടായിരുന്നോ?
ജോക്കര്‍ ,
താങ്കളുടെ സംശയങ്ങളുടെ മറുപടി ഈ ചെറിയ സ്ഥലത്തു തരാന്‍ എനിക്ക് കഴിയില്ല , വഴിയേ ഞാന്‍ ഇതിനെല്ലാം മറുപടി പറയാന്‍ ശ്രമിക്കാം
ജോജു ,
ക്രിസ്തുമതമോ ഇസ്ലാം മതമോ ഹിന്ദു മതത്തെ എതിര്‍ക്കുന്നില്ല .നോക്കിയാല്‍ ഇവയെല്ലാം ഒരേ സത്യത്തെ ആണ് പറഞ്ഞു കൊണ്ടിരിക്കുന്നത് . എന്നാല്‍ ചില കപട ക്രിസ്ത്യാനികളും മുസ്ലിംകളും ആണ് ഇതിന് ഉത്തരവാദികള്‍ അവരുടെ ലക്ഷ്യം വേറെ പലതു ആണ് .
മനു ,
ഇടയ്ക്ക് പല തെറ്റുകളും സംഭവിച്ച മതം ആണ് ഹിന്ദു മതം. പശു ബുദ്ധിയെ ഉപേക്ഷിക്കണം എന്ന് പറഞ്ഞ വേദത്തെ പശുവിനെ ബലി കൊടുക്കണം എന്നാക്കി മാറ്റിയ ചില കപട ഹിന്ദുക്കള്‍ ആണ് . സനാതന ധര്‍മ്മത്തെ ഈ അവസ്ഥയില്‍ ആക്കിയത്
ബാബുരാജ്,
ഒരു മോഹവും ഇല്ല . കള്ളം പറയുമ്പോള്‍ അല്ലെ അത് സ്ഥാപിക്കാന്‍ മോഹം ഉണ്ടാകുകയുള്ളൂ . സത്യം ഇന്നല്ലെങ്കില്‍ നാളെ .. ഞാനല്ലെന്കില് മറ്റൊരാള്‍ പറഞ്ഞിരിക്കും .
പിന്നെ ദശാംശം ഉണ്ടായിരുന്നില്ല അത് കൊണ്ടല്ലേ 33 കോടി എന്ന് പറഞ്ഞത്. അല്ലെങ്കില്‍ 33.33 കോടി എന്ന് പറഞ്ഞേനെ
സിന്ധുനദീതടത്തിൽ ജിവിച്ചിരുന്നവർ എന്ന അർത്ഥമേ ‘ഹിന്ദു’എന്ന വാക്ക്കൊണ്ടുദ്ദേശിച്ചിരുന്നുള്ളൂ,പണ്ട്
(Indus-Indian)എന്ന് കേട്ടിട്ടൂണ്ട്.
അപ്പൊ ദൈവങ്ങൾ അത്രക്കൊന്നും ഇല്ലല്ലേ?ജാനകി പറഞ്ഞ അഭിപ്രായം നോമും കേട്ടിരിക്കുണു.
കൊക്കിലൊതുങ്ങാത്ത സാധനത്തെ കാക്ക കൊത്തിക്കൊത്തി, വാശികയറി കൊത്തുന്നതു കണ്ടിട്ടുണ്ടോ?എലിയാണെന്നു കരുതിഎത്ര അടിച്ചിട്ടും ജീവൻ പോവാതെ ഓടുന്ന പന്തിന്റെ നേറ്ക്കുനോക്കി ചീറുന്ന പൂച്ചക്കുട്ടിയെ കണ്ടിട്ടുണ്ടോ? അതൊക്കെ ഓർമ്മ വരാറുണ്ട്, ജോക്കർ,ചിത്രകാരൻ,പാർഥൻ,സൂരജ് തുടങ്ങ്യ പേരുകളുള്ളവറ് ഭാരതീയത, ഹിന്ദുത്വം, ശങ്കരാചാര്യറ് എന്നീ പ്രതിഭാസങ്ങളെപറ്റി പറയുന്നതു കാണുമ്പോൾ.
മധുരാജ്,
അസുരന്മാര് എല്ലായിടത്തും ഉണ്ടാവും . നമ്മള് എന്ത് പറഞ്ഞാലും അവര്‍ നന്നാവില്ല . നായുടെ കര്‍മ്മം കുരയ്ക്കുക എന്നതാണ് . അത് അവര്‍ ചെയ്യട്ടെ
പാര്‍ത്ഥനെയും ആ കൂട്ടത്തില്‍ കൂട്ടിയോ മധുരാജേ?
ഒന്നാമതായി ഹിന്ദുമതത്തിൽ കൂടുതൽ ദൈവങ്ങൾ ഉണ്ടെങ്കിൽ തന്നെ അതിൽ എന്തു തെറ്റ്. താല്പര്യം ഉള്ളവർ അതു വിശ്വസിച്ചാൽ മതി.അഹം ബ്ര്ഹ്മാസ്മി എന്നോ അല്ലെങ്കിൽ തത്വ്വമസി എന്നോ ഉള്ള ഒരു ഒറ്റ വാക്ക് തന്നെe അതിന്റെ പൊരുൾ പ്രകാശിപ്പിക്കുന്നു.
പിന്നെ സ്വന്തം മതത്തെ മഹത്വവൽക്കരിക്കുവാൻ നാൽക്കവലകളിൽ ഗ്രൂപ്പായി തിരിഞ്ഞ് ഘോരഘോരം പ്രസംഗിക്കേണ്ട ഗതികേട് ഹിന്ദുക്കൾക്ക് ഉണ്ടെന്ന് തോന്നുന്നില്ല..
ചാതുർവർണ്യം പഴയ കാലഘട്ടത്തിൽ നിലനിനിരുന്ന ഭരണ യന്ത്രതിന്റെ / സമൂഹ്യ വ്യവസ്ഥിതിയുടെ ഭാഗമായിരുന്നു.ഇന്നത് രാഷ്ടീയ്yഅ താല്പര്യത്തിനായി നിലനിർത്തിപ്പോരുന്നു.പിന്നെ ജോക്കറേ ഏകദിവ വിശ്വാസികൾ ഒരു വിവ്ശേഷം രണ്ടു ദിവസമായി ആഘോഷിക്കുന്നുണ്ടല്ലോ?
മനുസ്മ്^തിയെ ചുരുങ്ങിയ പക്ഷം മലയാളികൾ എങ്കിലും ഗൌരവമായി എടുക്കുന്നില്ല. ഭൂരിപക്ഷം ഹിന്ദുക്കൾക്കും അതിന്റെ ഉള്ളടക്കത്തെ കുറിച്ച് അറിയില്ല.
ഒരു സംസ്കാരത്തിനു പിന്നീട് ഒരു പേരുവന്നു അല്ലാതെ അത് കംയൂണിസ്റ്റു പാർടിയോ കേരളാ കോൺഗ്രസ്സൊ രൂപീകരിക്കുന്നപോലെ ഒരു മാനിഫെസ്റ്റോ എഴുതിയുണ്ടാക്കി ഒരു ദിവസം രൂപപ്പെട്ടതല്ല.
തനിക്ക് ചോദ്യങ്ങൾ ഇനിയും ഉണ്ടാകും. വിവാദംഭയന്ന് പലരും മറ്റു വിഭ്hആഗങ്ങളെ കുറിച്ച് ചോദിക്കുന്നില്ല അതിന്റെ അർഥം ഹിന്ദുക്കളെ എന്തും പറയാം എന്ന് തെറ്റിദ്ധരിക്കരുത്. അസംഘടിതരും സ്വത്വബോധം ഇല്ലാത്തവരും ആക്കിമാറ്റുഇയത് അവരുടെ തന്നെ വിശാലമ്മനസ്കതയാണെന്ന് മനസ്സിലാക്കിയാൽ നന്ന്.പാക്കിസ്ഥാൻ മതട്ട്tഇന്റെ അടിസ്ഥാനത്തിൽ വിഭജിച്ചപ്പോൾ ഇന്ത്യ ജ്നാതിപത്യവും മതേതരത്വൌം പറഞ്ഞ് ഇരുന്നു.അനുഭവിക്കട്ടേ..
സുഹൃത്തേ,
ആദ്യമായ് എന്റെ ബ്ലോഗില്‍ വന്നതിനും കമന്റ് ചെയ്തതിനും നന്ദി.
ഞാന്‍ ഹിന്ദു മതത്തെപ്പറ്റി ആഴത്തില്‍ പഠിച്ച ആളൊന്നുമല്ല. എനിക്കുള്ള മിക്കവാറും വിവരങ്ങള്‍ പറഞ്ഞു കേട്ടതും അമര്‍ ചിത്ര കഥ, അമ്പിളിയമ്മാവന് മുതലായ ഗ്രന്ഥങ്ങളില്‍ നിന്നുമുള്ളതാണ്. അതിന്റെ അടിസ്ഥാനത്തില്‍ ചില സംശയങ്ങള്‍ ചോദിച്ചോട്ടെ. പല ദൈവങ്ങളും തമ്മില്‍ വിവാഹിതരായതായും, ചില പ്രബലശത്രുക്കളെ നേരിടാന്‍ ചില ദൈവങ്ങള്‍ ചേര്‍ന്ന് പുതിയ ഒരു ദൈവത്തെ സൃഷ്ടിച്ചതായും, പലപ്പോഴും ദൈവങ്ങള്‍ തമ്മില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായതായും, മത്സരങ്ങള്‍ ഉണ്ടായതായും ഒക്കെ കാണുന്നു. ഏകദൈവസങ്കല്പ്പങ്ങള് ഇതൊക്കെയായി എങ്ങിനെ ഒത്തുപോകും? ഇനി താങ്കള്‍ പറഞ്ഞതു പോലെ ഏകദൈവം തന്നെയാണ് പരമമായ സത്യമെങ്കില്‍, അതു നേരത്തേ പറയാനുള്ള നിയോഗം താങ്കള്‍ക്കാണെങ്കില്‍ (ആര്‍ക്കറിയാം ഞാന്‍ ഒരു അഭിനവ ശങ്കരാചാര്യരോടോ, പരമഹംസനോടോ ആണ് സംവദിക്കുന്നതെന്ന്?) ഞാനിനിയും സംശയിക്കുന്നില്ല. അപ്പോള്‍ വീണ്ടും സംശയങ്ങള്‍. (ഞാനൊരു മണ്ടന്‍ തന്നെ!) നമ്മുടെ ഹിന്ദു ഏക ദൈവം തന്നെയാണോ കൃസ്ത്യാനികളുടെയും മുസ്ലിംകളുടേയും ഏകദൈവം? അതോ ഓരോ മതത്തിനും ഓരോ ഏകദൈവമാണോ?
എല്ലാ മതത്തിന്റെയും ഏകദൈവം ഒരാളാണെങ്കില്‍ നാമെന്തിനാണ് പരിവര്‍ത്തനങ്ങളെ എതിര്‍ക്കുന്നത്? മാത്രമല്ല, ഏകദൈവമാണ് സത്യമെങ്കില്‍ (താങ്കള്‍ പറഞ്ഞതു പോലെ) ആ സങ്കല്പ്പത്തിനു കൂടുതല്‍ പ്രാമുഖ്യം നല്കുന്ന കൃസ്ത്യന്‍, മുസ്ലീം മതങ്ങളെ നമ്മള് പ്രോത്സാഹിപ്പിക്കുകയല്ലേ വേണ്ടത്?
ബാബുരാജ്, പരിവര്‍ത്തനത്തിന്റെ പേരിൽ ഒറീസ്സയിൽ നടന്നതിനെപ്പറ്റിയാണെന്കിൽ, ഒരു ചെറിയ കാരണം ഞാന്‍ ഇവിടെ എഴുതിയിട്ടുണ്ട്. അതെപ്പറ്റി എന്തെന്കിലും സംശയമുണ്ടെന്കിൽ അവിടെ ചോദിക്കാം.
patharathe munneru,,,,,,,,,,,,,
Post a Comment